ദീദിയെ വാനോളം പുകഴ്ത്തിയ മോദിക്ക് മുട്ടൻ മറുപടി ; രാഷ്ട്രീയത്തില്‍ ശത്രുക്കളാണെങ്കിലും മമത ദീദി തനിക്ക് വര്‍ഷം തോറും കുര്‍ത്തകളും മധുരപലഹാരങ്ങളും അയച്ച് തരാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. രാഷ്ട്രീയത്തില്‍ ശത്രുക്കളാണെങ്കിലും മമത ദീദി തനിക്ക് വര്‍ഷം തോറും കുര്‍ത്തകളും മധുരപലഹാരങ്ങളും അയച്ച് തരാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതികരണവുമായി മമത രംഗത്തെത്തിയത്.
'ഞങ്ങള്‍ അതിഥികളെ രസഗുളകളും സമ്മാനങ്ങളും നല്‍കി സ്വീകരിക്കും, അത് ബംഗാളിന്റെ സംസ്‌കാരമാണ്, പക്ഷെ ഒരൊറ്റ വോട്ട് പോലും നല്‍കില്ല' - മമത ബാനര്‍ജി പറഞ്ഞു. മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ പ്രതികരണം. ഹൂഗ്ലി ജില്ലയിലെ സെറാംപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയത്തില്‍ ശത്രുക്കളാണെങ്കിലും മമതയുമായി മികച്ച സൗഹൃദ ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന വിവരം പങ്കുവച്ചത്. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എല്ലാ ശത്രുതയും മറന്ന് ദീദി വര്‍ഷം തോറും കുര്‍ത്തകള്‍ അയയ്ക്കാറുണ്ടെന്നും മധുരപലഹാരങ്ങളോട് ഇഷ്ടമുണ്ടെന്ന് അറിഞ്ഞ് പ്രത്യേകം ബംഗാളി മധുരപലഹാരങ്ങള്‍ തനിക്ക് അയയ്ക്കാറുണ്ടെന്നും മോദി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന ധാക്കയില്‍ നിന്ന് തനിക്ക് മധുരപലഹാരങ്ങള്‍ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞശേഷമാണ് മമത ഇത്തരത്തില്‍ അയച്ചുതുടങ്ങിയതെന്നും മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha