പോലീസ് ക്വാര്‍ട്ടേഴ്‌സിൽ കിടന്നുറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ. കന്യാകുമാരിയിലെ കോതയാർ വാട്ടർ പവർ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാകുമാരി നടക്കാവ് സ്വദേശി അജിൻരാജാണ് (26) സ്വയം വെടിവച്ച് മരിച്ചത്. കോതയാർ വാട്ടർ പവർ പ്ലാന്റിന്റെ സുരക്ഷയ്‌ക്ക് തിരുനെൽവേലിലെ മണിമുത്താറിലുള്ള തമിഴ്നാട് ആർമിട് ഫോഴ്സ് ക്യാമ്പിൽ നിന്നാണ് പൊലീസുകാരെത്തുന്നത്.
ഇന്നലെ രാവിലെ ജോലിക്ക് കയറുന്നതിനായി കഴിഞ്ഞദിവസം വീട്ടിൽ നിന്നിറങ്ങിയ അജിൻരാജ് രാത്രി പ്ലാന്റിലുള്ള പൊലീസ് ക്വാർട്ടേഴ്സിലാണ് ഉറങ്ങിയത്. ഇന്ന് രാവിലെ എട്ടോടെയാണ് അജിൻരാജ് ഉറങ്ങിയിരുന്ന മുറിയിൽ നിന്ന് വെടിയൊച്ച കേട്ടത്. തുടർന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കഴുത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ അജിൻരാജിനെ കണ്ടെത്തിയത്.അതിനിടെ വിവരം പേച്ചിപ്പാറ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിച്ചു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha