മോദി - പ്രിയങ്ക യുദ്ധത്തിന് വിരാമം ; വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിന് വേണ്ടി വാരണാസിയില്‍ അജയ് റായ് സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി അറിയിച്ചു. 2014ല്‍ വാരാണസിയില്‍ മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്നു. ഒടുവില്‍, കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്ത് എത്തിയ അജയ് റായിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. 75,614 വോട്ടാണ് അജയ് റായ് കഴിഞ്ഞ തവണ തേടിയത്.
യുപിയില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ചുമതല വഹിക്കുന്ന പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 2022-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റുക എന്ന സുപ്രധാന ദൗത്യമാണ് പാര്‍ട്ടി പ്രിയങ്കയ്ക്കു നല്‍കിയിരിക്കുന്നത്.
2014ല്‍ 3.70 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മോദി വാരാണസിയില്‍ വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളായിരുന്നു അന്നു മുഖ്യ എതിരാളി. കേജരിവാളിന് അന്ന് രണ്ടു ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 75,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha