മുഖ്യമന്ത്രി ആകുന്നതു വരെ എന്റെ തുണികൾ അലക്കിയിരുന്നത് ഞാൻ തന്നെയായിരുന്നു; മോദിയുടെ തുറന്നു പറച്ചിലുകളെ പൊളിച്ചടുക്കി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ്കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് നടത്തിയ അഭിമുഖത്തിൽ മോദിയുടെ നിരവധി ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ മോദിയുടെ പല തുറന്നു പറച്ചിലുകളും പിന്നീട് വിവാദങ്ങളിലേക്ക് നയിക്കുകയുണ്ടായി. അത്തരമൊരു സംഭവത്തിനെപ്പറ്റിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
മുഖ്യമന്ത്രി ആകുന്നതു വരെ തന്റെ തുണികള്‍ അലക്കിയിരുന്നത് താൻ തന്നെയായിരുന്നു എന്നാണ് മോദി അഭിമുഖത്തിൽ പറഞ്ഞത്. എന്നാല്‍ 1970കളില്‍ മോഡിക്ക് അലക്കുകാരന്‍ ഉണ്ടായിരുന്നതായി പഴയ വാര്‍ത്തകള്‍ തന്നെ സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കുന്നതാണ് രഞ്‌ജിത് വിശ്വത്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
രഞ്‌ജിത് വിശ്വത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്....
"മുഖ്യമന്ത്രി ആകുന്നതു വരെ എന്റെ തുണികൾ അലക്കിയിരുന്നത് ഞാൻ തന്നെയായിരുന്നു "
സിനിമാ താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണിത്
ഒരു പ്രധാനമന്ത്രിയെ അഭിമുഖം നടത്തുവാൻ സിനിമാ നടനോ എന്നല്ലേ ... അതു പിന്നെ എല്ലാം അഭിനയം ആകുമ്പോൾ അഭിമുഖകാരനും അഭിനേതാവായിരിക്കുന്നതാണ് സുരക്ഷിതം ..
പറയാൻ വന്നത് അതല്ല 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതു വരെ തന്റെ വസ്ത്രങ്ങൾ കഴുകുന്നത് താൻ തന്നെയായിരുന്നു എന്നാണല്ലോ അഭിമുഖത്തിൽ പറയുന്നത്. എന്നാൽ എഴുപതുകളിൽ മോദി സംഘപരിവാർ പ്രചാരകനായിരുന്നപ്പോൾ തുണികൾ കഴുകിക്കൊടുത്തിരുന്ന അലക്കുകാരൻ മരണമടഞ്ഞതിനെ കുറിച്ച് ഇൻഡ്യൻ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു .. മുഖ്യമന്ത്രി ആയതിനു ശേഷം മോദി ആൾക്ക് സാമ്പത്തിക പാരിതോഷികം നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല പകരം വീടുവെയ്ക്കാൻ സ്ഥലം നൽകണമെന്ന് അഭ്യർത്ഥിച്ചു മോദി സ്ഥലം നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും സ്ഥലം അദ്ദേഹത്തിന് ലഭിച്ചില്ല എന്നും വാർത്തയിലുണ്ട്
എഴുപതുകളിൽ തന്നെ അലക്കുകാരനെ കൊണ്ട് തുണി കഴുകിപ്പിച്ചിരുന്ന ആളാണ് 2001 ൽ മുഖ്യമന്ത്രി ആകുന്നതു വരെ താൻ സ്വന്തമായാണ് തുണി കഴുകിയിരുന്നത് എന്നു പറയുന്നത്
നാടകമേ ഉലകം!!!
https://www.facebook.com/Malayalivartha