രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഉപേക്ഷിച്ചുപോകുമെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്ന് രഘുറാം രാജന്‍

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി . ഏതെങ്കിലും കക്ഷിയില്‍ ചേരാനില്ല. അങ്ങനെ ചെയ്യുന്നത് കുടുംബ ജീവിതത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷയുമില്ലത്രേ. കാരണം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഉപേക്ഷിച്ചുപോകുമെന്ന് ഭാര്യ മുന്നറിയിപ്പ് നല്‍കിട്ടുണ്ടെന്ന് രഘുറാം രാജന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം തന്റെ നിലപാട് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിനു ശേഷം രഘുറാം രാഷ്ട്രീയത്തില്‍ ചേര്‍ന്നേക്കുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്നുമൊക്കെ പ്രചരിക്കുന്ന അഭ്യൂഹത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനത്തോട് താല്‍പര്യമില്ല. നിലവിലെ അവസ്ഥയില്‍ തന്നെ സന്തുഷ്ടനാണ്.
രാഷ്ട്രീയം എല്ലായിടത്തും ഒരുപോലെയാണ്. അതില്‍ തനിക്ക് താല്‍പര്യമില്ല. ചിലര്‍ വന്ന് ചിലതൊക്കെ പറയുന്നു. അവര്‍ വോട്ട് നേടുന്നു. ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുമില്ല. എഴുത്തിന്റെ ലോകത്താണ് താന്‍. തന്റെ കാഴ്ചപ്പാട് നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ ചിലര്‍ ഉപദേശങ്ങള്‍ തേടാറുണ്ട്. അത് നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ-രഘുറാം പറയുന്നു.
ഐ.എം.എഫിലെ മുന്‍ ധനകാര്യ വിദഗ്ധന്‍ കൂടിയായ രഘുറാം രാജന്‍, ആര്‍.ബി.ഐയുടെ 23-ാമത് ഗവര്‍ണറായിരുന്നു. 2013 സെപ്തംബര്‍ മുതല്‍ 2016 സെപ്തംബര്‍ വരെ ആര്‍.ബി.ഐയെ നയിച്ചു. അവസാന നാളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന രഘുറാം രാജന്‍ രണ്ടാം തവണയും പദവിയില്‍ തുടരാന്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല.
https://www.facebook.com/Malayalivartha