ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത് മതിയായ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍, ഐ എ എസ് നേടി പ്രതികാരം തീര്‍ത്ത് ഭാര്യ

ലക്ഷക്കണക്കിന് പേരാണ് സിവില്‍സര്‍വീസ് എന്ന സ്വപ്‌നം നേടാന്‍ വര്‍ഷാവര്‍ഷം ഇറങ്ങിത്തിരിക്കുന്നത്. കോമള്‍ ഗണാത്രയുടെ ചെറുപ്പകാലം മുതലുള്ള സ്വപ്‌നമായിരുന്നു ഐ എ എസ്സ് എങ്കിലും അതിന് പുതിയ ഊര്‍ജ്ജം പകര്‍ന്നത് ഭര്‍ത്താവിനോടുള്ള പക ആയിരുന്നു.
സ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാന്‍ കഴിയുമെന്ന് കരുതേണ്ടതില്ല എന്നു പറഞ്ഞിട്ട് തന്നെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനോട് മധുരമായി പ്രതികാരം വീട്ടാന്‍ വേണ്ടി ആയിരുന്നു കോമള്‍ ഗണാത്ര ഐഎഎസ് നേടിയത്. നാല് വയസു മുതല്‍ UPSC എുതാന്‍ കോമള്‍ ആഗ്രഹിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അവള്‍ സിവില്‍ സര്‍വീസ് പഠനം തുടങ്ങി. പക്ഷേ, 2008-ല്‍ അവള്‍ക്ക് നല്ലൊരു വിവാഹാലോചന വന്നു. സിവില്‍ സര്‍വീസ് കിട്ടുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പില്ലാതിരുന്നതിനാല്‍ മാതാപിതാക്കള്‍ അവളെ വിവാഹം കഴിപ്പിച്ചയച്ചു.
എന്നാല്‍ കോമളിന്റെ ഭര്‍തൃവീട്ടുകാര്‍ ഒട്ടും തന്നെ പുരോഗമനമുള്ളവരായിരുന്നില്ല. വിവാഹശേഷം വീട്ടില്‍ നിന്നും സ്ത്രീധനമായി പണം കൊണ്ടുചെന്നുകൊടുക്കാന്‍ കോമളിനെ അവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. കോമള്‍ ഇതിന് തയാറാകാതെ വന്നതോടെ, വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം കോമളിനെ കൂടെ കൂട്ടാതെ, അവളോട് തെറ്റിപ്പിരിഞ്ഞ് ഭര്‍ത്താവ് ന്യൂസിലാന്‍ഡിലേക്ക് പോയി. സ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാന്‍ കഴിയുമെന്ന് കരുതേണ്ടതില്ല എന്നായിരുന്നു ഭീഷണി. പറഞ്ഞപോലെ തന്നെ അയാള്‍ തിരികെ വന്നില്ല.
ഭര്‍ത്താവില്‍ നിന്നും നീതി കിട്ടില്ലെന്നുറപ്പായപ്പോള്‍ കോമള്‍ ഇവിടത്തെ പൊലീസിനെയും ന്യൂസിലന്‍ഡിലെ ഗവര്‍ണര്‍ ജനറലിനേയും സമീപിച്ചു. എന്നാല്‍ മറുപടി വന്നെങ്കിലും, കാര്യമായ സഹായമൊന്നും കിട്ടിയില്ല. ഇതോടെ കോമള്‍ ഒരു തീരുമാനത്തിലെത്തി. തനിക്ക് നീതി നേടിതരാനാവാത്ത സര്‍ക്കാര്‍ സംവിധാനത്തെ താന്‍ തന്നെ നേരിട്ട് അതിന്റെ ഒരു ഭാഗമായി നന്നാക്കും. തന്നെപ്പോലെ വിഷമം അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് ഗവണ്മെന്റിന്റെ ഭാഗമായി ഇരുന്നുകൊണ്ട് സഹായങ്ങള്‍ ചെയ്യും.
തന്റെ മുടങ്ങിപ്പോയ സിവില്‍ സര്‍വീസ് പഠിത്തം തുടരാന്‍ തന്നെ കോമള്‍ തീരുമാനിച്ചു. സ്വന്തം പട്ടണത്തില്‍ ഭര്‍തൃവീട്ടുകാരുടെ അപവാദപ്രചരണങ്ങള്‍ കാരണം കോമള്‍, ഭാവ് നഗറിലുള്ള ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപികയുടെ ജോലി നേടി. വേണ്ടത്ര പുസ്തകങ്ങള്‍ വാങ്ങി വായിക്കാനുള്ള പണം പോലും കോമളിന്റെ കൈയ്യിലില്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസമത്രയും ഗുജറാത്തി മീഡിയത്തില്‍ ആയിരുന്നു എന്നതും കാര്യങ്ങള്‍ പ്രതികൂലമാക്കി. തിങ്കള്‍ മുതല്‍ വെള്ളി വരെ സ്‌കൂളില്‍ പഠിപ്പിച്ച ശേഷം വാരാന്ത്യങ്ങളില്‍ കോമള്‍ അഹമ്മദാബാദിലെ സിവില്‍ സര്‍വീസ് അക്കാദമികളില്‍ ഒന്നില്‍ ക്ളാസുകള്‍ അറ്റന്‍ഡ് ചെയ്യും.
ആദ്യ രണ്ട് തവണയും കോമളിന് പരാജയമായിരുന്നു. മൂന്നാമത്തെ ശ്രമത്തില്‍ മുംബൈ ആയിരുന്നു അവള്‍ക്ക് സെന്റര്‍ ആയി കിട്ടിയത്. മൂന്നാമത്തെ പരിശ്രമത്തില്‍ കോമള്‍ IAS നു യോഗ്യത നേടി. സാഹചര്യങ്ങളെല്ലാം തന്നെ കോമളിന് എതിരായിരുന്നു. അച്ഛനമ്മമാര്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടുനിന്നു. കോമള്‍ ഇന്ന് പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ഡല്‍ഹിയിലുണ്ട്. പുനര്‍വിവാഹിതയായ കോമളിന് രണ്ടരവയസ്സുള്ള തക്ഷ്വി എന്ന മകളുമുണ്ട്.
https://www.facebook.com/Malayalivartha