ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ സെര്‍വറിലെ തകരാറിനെ തുടര്‍ന്ന് ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ സെര്‍വറിലെ തകരാറിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. ആറ് അന്താരാഷ്ട്ര വിമാനങ്ങളാണ് വൈകിയത്. സെര്‍വര്‍ തകരാര്‍ പരഹരിച്ചുവെങ്കിലും ഇതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സെര്‍വറില്‍ തകരാര്‍ കണ്ടെത്തിയത്. സെര്‍വര്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്കാരെ മാനുവല്‍ ചെക്കിങ്ങിലൂടെ കടത്തിവിട്ടു. 12.15ന് കണ്ടെത്തിയ സെര്‍വര്‍ തകരാര്‍ 1.45ഓടെ പരിഹരിച്ചുവെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ വൈകിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെര്‍വര്‍ തകരാര്‍ മൂലം ഇമിഗ്രേഷന്‍ നടപടികള്‍ വൈകുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. പല യാത്രികരും വിമാനത്താവളത്തിലെ നീണ്ടവരിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
എയര്‍ ഇന്ത്യയുടെ സോഫ്റ്റ്‌വെയറില്‍ തകരാര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹി വിമാനത്താവളത്തിലും പ്രശ്‌നം ഉണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha