കോൺഗ്രസ്സ് കലിപ്പിൽ ; മോദിക്കും അമിത് ഷായ്‌ക്കുമെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കുമെതിരെ നല്‍കിയ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കാത്തതിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതികളില്‍ 24 മണിക്കൂറിനകം നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യപെട്ടു. കോണ്‍ഗ്രസ് എം.പി സുസ്മിത ദേവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നരേന്ദ്രമോദിയുടെയും അമിത് ഷായുടെ വര്‍ഗീയതയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസിന്‍െറ പ്രധാന ആവശ്യം. ഇതിനൊപ്പം സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി സമീപനത്തിനെതിരെയും കോണ്‍ഗ്രസിന് പരാതിയുണ്ട്. ബി.ജെ.പി നേതൃത്വം തിരഞ്ഞെടുപ്പ് ദിവസം ഗുജറാത്തില്‍ റാലി നടത്തി, സെെനികരുടെ പേരില്‍ വോട്ട് തേടി, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവനകള്‍ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയവയാണ് കോണ്‍ഗ്രസ് മോദിക്കും അമിത്ഷായ്ക്കും നേരെ ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും ജാതി ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. മോദി ചർച്ച ചെയ്തത് വികസന രാഷ്ട്രീയമാണ് .എന്തിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ ജാതി പ്രസക്തമാക്കുന്നത് . ദേശീയതയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ആളാണ് മോദിയെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു .
രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജാതി ഉപയോഗിക്കുന്നുവെന്ന മായാവതിയുടെ പരാമർശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. വോട്ടിനു വേണ്ടി താൻ ജാതി പറയാറില്ലെന്നും , രാജ്യത്തെ 130 കോടി ജനങ്ങളാണ് തന്റെ കുടുംബമെന്നും പറഞ്ഞ് മോദിയും ഇതിനോട് പ്രതികരിച്ചിരുന്നു .
https://www.facebook.com/Malayalivartha