മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ഹൃദയാഘാതം മൂലം മരണമടഞ്ഞു. സുനന്ദ കോടേക്കാര്‍ എന്ന ഉദ്യോഗസ്ഥയാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സൗന്‍സര്‍ എരിയയിലെ ലോദികേഡ ബൂത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വി.എല്‍ കാന്ത റാവു പറഞ്ഞു. വൈദ്യസഹായം ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥ മരണപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആറ് ലോക്‌സഭ സീറ്റുകളിലേക്കും ഒരു നിയമസഭ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞടുപ്പാണ് മധ്യപ്രദേശില്‍ നടക്കുന്നത്. സിദി, സാഹദോള്‍, ജബല്‍പൂര്‍, മാഡ്‌ല, ബാലഗാഡ്, ചിന്‍ഡ്‌വാര തുടങ്ങിയ ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha