തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

മാര്‍ച്ച് 14 മുതല്‍ 29 വരെ നടത്തിയ തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.2 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധന ഇത്തവണ ഉണ്ടായിട്ടുണ്ട്. 94.5 ആയിരുന്നു 2018ലെ വിജയശതമാനം. 98.53 ശതമാനം വിജയത്തോടെ തിരുപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്.
വിദ്യാര്‍ഥികള്‍ക്ക്എtnresults.nic.in, dge1.tn.nic.in, dge2.tn.nic.in എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഫലം അറിയാനാകും. ഈ വെബ്‌സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന SSLC Exam Results - March 2019 ലിങ്കില്‍ രജിസ്‌ട്രേഷന്‍ നമ്ബറും ജനന തിയ്യതിയും നല്‍കിയാല്‍ മാര്‍ക്ക് അറിയാനാകും.
https://www.facebook.com/Malayalivartha