ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് അറസ്റ്റിൽ

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് അറസ്റ്റില്‍. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ അംരോഹയില്നിന്നുമാണ് ഹസിനെ അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സഹാസ്പുരിലുള്ള ഷമിയുടെ വീട്ടില്‍ ഹസിന് ജഹാന് മകള്‍ ദേബോയേയും കൊണ്ട് എത്തിയത്. പിന്നീട് അമ്മയും മറ്റു ബന്ധുകളുമായി ഹസില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു ഷമിയുടെ കുടുംബം നല്കിയ പരാതിയിലാണ് ഹസിനെ അറസ്റ്റു ചെയ്തത്. ഹസില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതി.
താന്‍ തന്റെ ഭര്‍ത്താവിന്റെ വീട്ടിലാണ് പോയതെന്ന് ഹസിന് പറഞ്ഞു. തനിക്ക് അതിന് അവകാശമുണ്ട്. എന്നാല്‍ ഷമിയുടെ കുടുംബം തന്നോട്ട് അപമര്യാദയായി പെരുമാറിയെന്നും പോലീസും അവര്‍ക്ക് അനുകൂലമായി നിന്നുകൊണ്ട് തന്നെ അറസ്റ്റു ചെയ്തുവെന്നും ഹസിന് പറഞ്ഞു.
നേരത്തെ ഷമിക്കെതിരെ ഹസിന് പോലീസിനു പരാതി നല്‍കിയിരുന്നു. ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കാറുണ്ടെന്നുമായിരുന്നു ഹസിന്റെ പരാതി.
https://www.facebook.com/Malayalivartha