ഫോനി ചുഴലിക്കാറ്റ് : ദേശീയക്രൈസിസ്സ്മാനേജ്‌മെന്റ് കമ്മിറ്റി മുന്‍കരുതല്‍ നടപടികള്‍അവലോകനം ചെയ്തു

തെക്ക് കിഴക്കന്‍ ബംഗാള്‍ഉള്‍ക്കടലില്‍രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ളസ്ഥിതിഗതികള്‍കേന്ദ്ര ക്യാബിനറ്റ്‌സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ദേശീയക്രൈസിസ്സ്മാനേജ്‌മെന്റ്‌സമിതി ന്യൂഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് വിലയിരുത്തി. തമിഴ് നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ ചീഫ്‌സെക്രട്ടറിമാര്‍ / പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുംയോഗത്തില്‍ സംബന്ധിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന്ഉളവാകുന്ന ഏത്സ്ഥിതിഗതിയും നേരിടുന്നതിനുള്ളതങ്ങളുടെ പൂര്‍ണ്ണ മുന്നോരുക്കങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെഉദ്യോഗസ്ഥര്‍ഉറപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍കടലില്‍ പോകരുതെന്ന്‌സംസ്ഥാന ഗവണ്‍മെന്റുകള്‍മതിയായമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെമത്സ്യങ്ങളുടെ പ്രജനന സീസണ്‍ കണക്കിലെടുത്ത്ജൂണ്‍ 14 വരെയുടെമത്സ്യബന്ധന നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന ഗവണ്‍മെന്റുകളുടെആവശ്യപ്രകാരംസംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ളആദ്യഗഡു മുന്‍കൂറായി അനുവദിക്കുമെന്ന്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയംസംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്ഉറപ്പ് നല്‍കി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെഏറ്റവും പുതിയവിവര ബുള്ളറ്റിന്‍ പ്രകാരംഫോനി ചുഴലിക്കാറ്റ്ഇപ്പോള്‍ചെന്നൈയ്ക്ക് 880 കിലോമീറ്റര്‍തെക്ക്കിഴക്കായി നിലകൊള്ളുകയാണ്. ചൊവ്വാഴ്ചയോടെ ( 2019 ഏപ്രില്‍ 30) അത് തീവ്ര ചുഴലിക്കാറ്റായിശക്തി പ്രാപിക്കാന്‍ ഇടയുണ്ട്. ബുധനാഴ്ച (2019 മേയ് 01) ബുധനാഴ്ച വരെഫോനി വടക്ക് പടിഞ്ഞാറായി നീങ്ങി പിന്നീട് ക്രമേണവടക്ക് കിഴക്കോട്ട് ദിശമാറാനാണ് സാധ്യത. തെക്കന്‍ തീരത്തെ സംസ്ഥാനങ്ങളില്‍ ഈ ചുഴലിക്കാറ്റിന്റെ പ്രഭാവംകേന്ദ്ര ഗവണ്‍മെന്റ്‌സസൂക്ഷ്മം നിരീക്ഷിച്ച്‌വരികയാണ്.
സംസ്ഥാന ഗവണ്‍മെന്റ്അധികാരികളുമായിഏകോപിപ്പിച്ച്‌കൊണ്ട്‌കേന്ദ്ര ദുരന്ത നിവാരണസേനയെയും, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനെയുംഅതിവ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ഈ മാസം 25-ാം തീയതിമുതല്‍തന്നെ മത്സ്യതൊഴിലാളികളോട്കടലില്‍ പോകരുതെന്നുംകടലില്‍ഉള്ളവര്‍തിരികെഎത്തണമെന്നുംആവശ്യപ്പെട്ട് കൊണ്ടുള്ളമുന്നറിയിപ്പുകള്‍ നിരന്തരമായി നല്‍കിവരികയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ്ഏറ്റവും പുതിയകാലാവസ്ഥാവിവരങ്ങളടങ്ങിയ ബുള്ളറ്റിന്‍ ഓരോമൂന്ന്മണിക്കൂറിലുംസംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളുമായും, കേന്ദ്ര ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച്‌വരുന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ ക്രൈസിസ്സ്മാനേജ്‌മെന്റ് സമിതിയോഗം ചേര്‍ന്നത്. നാളെയുംസമിതിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
https://www.facebook.com/Malayalivartha