രാഹുല്‍ ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം;രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ആരോപണം വെറും അസംബന്ധമാണെന്നും പ്രിയങ്ക ആഞ്ഞടിച്ചു.
വിദേശ പൗരത്വവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വർഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ്.
തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തരമൊരു നോട്ടീസ് രാഹുൽ ഗാന്ധിക്ക് അയച്ചതെന്നത് കോൺഗ്രസ് ആയുധമാക്കുകയാണ്. എന്നാൽ നോട്ടീസിൽ രാഷ്ട്രീയതാത്പര്യമില്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അവരുടെ ജോലി ചെയ്യുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് മറുപടി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണവുമായി വളരെ മുന്‍പ് തന്നെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ലണ്ടനിലെ ഒരു സ്വകാര്യ കമ്പനിയുടെ രജിസ്‌ട്രേഷന്‍ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തും നല്‍കുകയുണ്ടായി. സര്‍ക്കാരിന് പറ്റിയ തെറ്റ് എന്നാല്‍ ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ജനിച്ചത് തന്നെ ഇന്ത്യന്‍ പൗരനായിട്ടാണ് എന്ന് അടിവരയിട്ട് വാദിച്ചു. രാഹുല്‍ ഗാന്ധിയുടെ കമ്പനി രേഖകളില്‍ ഇന്ത്യന്‍ പൗരത്വം തന്നെയാണ് കാണിക്കുന്നത് എന്നും 2005-2006ല്‍ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് രേഖപ്പെടുത്തിയത് ബ്രിട്ടീഷ് സര്‍ക്കാരിന് പറ്റിയ തെറ്റാണെന്നുമാണ് കോണ്‍ഗ്രസ് വിശദീകരിച്ചത്.
ബ്രിട്ടനില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ 2005ലെ നികുതി രേഖകളിലും 2009ല്‍ നല്‍കിയ പിരിച്ച് വിടല്‍ അപേക്ഷയിലും ബ്രിട്ടീഷ് പൗരത്വം രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം. രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുന്നു ഈ ആരോപണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ രാഹുല്‍ ഗാന്ധി രണ്ടാഴ്ചയ്ക്കകം ഹാജരാക്കണം. 2016ല്‍ സുബ്രഹ്മണ്യന്‍ സ്വാമി ഇതേ ആരോപണം ഉന്നയിച്ചപ്പോള്‍ തെളിവുകള്‍ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു.
https://www.facebook.com/Malayalivartha