മോദിയെ കുറ്റക്കാരനാക്കിയത് തെറ്റ്; സുപ്രീം കോടതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു

സുപ്രീം കോടതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. റാഫേല്‍ കേസില്‍ മോദിയെ കുറ്റക്കാരനായി കണ്ടെത്തിയെന്ന പരാമര്‍ശം തെറ്റായിപ്പോയെന്ന് രാഹുല്‍ ഗാന്ധി മാപ്പപേക്ഷയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നേരത്തെ നടത്തിയ ഖേദപ്രകടനം സുപ്രീം കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് രാഹുലിന്റെ മാപ്പപേക്ഷ.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്‌ടിച്ച രേഖകള്‍ പരിഗണിക്കാമെന്ന വിധിക്ക് പിന്നാലെയാണ് മോദി കള്ളനാണെന്ന് കോടതിയും കണ്ടെത്തിയെന്ന പ്രസ്താവന രാഹുൽ ഗാന്ധി നടത്തിയത്. ഇതിനെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന കോടതി മാപ്പു പറഞ്ഞ് സത്യവാങ്മൂലം നല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചു. 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്ന് രാഹുല്‍ഗാന്ധി കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ കോടതിക്ക് അറിയേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗക്കിദാര്‍ ചോര്‍ ഹേ( കാവല്‍ക്കാരന്‍ കള്ളനാണ്) പരാമര്‍ശത്തില്‍ സുപ്രീം കോടതിയുടെ പേരുവലിച്ചിഴച്ചതിന് രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രസ്താവന തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയതാണെന്നാണ് രാഹുല്‍ സുപ്രീം കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചരത്തിനിടെ പറഞ്ഞത് രാഷ്ട്രീയ പ്രതിയോഗികള്‍ ആയുധമാക്കിയെന്നും രാഹുല്‍ സുപ്രീം കോടതിയെ ധരിപ്പിച്ചു. റാഫേല്‍ കേസിലെ വിധിയില്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്റെ പ്രസ്താവനക്കെിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
https://www.facebook.com/Malayalivartha