ഫോനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ചെന്നൈയ്ക്ക് 690 കിലോമീറ്റര്‍കിഴക്ക് - തെക്ക്കിഴക്കായി ആന്ധ്രാപ്രദേശിലെ മച്ചിലി പട്ടണത്തിന് 760 കിലോമീറ്റര്‍ തെക്കുകിഴക്കായുമാണ് ഇപ്പോള്‍ നിലകൊളളുന്നത്

ഫോനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്ക് 690 കിലോമീറ്റര്‍കിഴക്ക് - തെക്ക്കിഴക്കായി ആന്ധ്രാപ്രദേശിലെ മച്ചിലി പട്ടണത്തിന് 760 കിലോമീറ്റര്‍ തെക്കുകിഴക്കായുമാണ് ഇപ്പോള്‍ നിലകൊളളുന്നത്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് ്അതിതീവ്ര ചുഴലിക്കാറ്റായിമാറി ഒഡീഷാതീരത്തേക്ക് നീങ്ങും. മണിക്കൂറില്‍ 165 മുതല്‍ 190 വരെ കിലോമീറ്റര്‍ വേഗം കൈവരിക്കാനിടയുണ്ട്. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്. കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും മിതമായതോതിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത തോതിലും മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍കാറ്റ് വീശിയേക്കും.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ചൊവ്വാഴ്ചയും കേരള - കന്യാകുമാരിതീരത്തും മാന്നാര്‍ കടലിടുക്കിലും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. തുടര്‍ന്നുള്ളദ ിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധകമായ കടല്‍ ഭാഗങ്ങളിലും വിലക്കുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 വരെതിരമാലകള്‍ 1.5 മുതല്‍ 2.2 മീറ്റര്‍വരെഉയര്‍ന്നേക്കാമെന്ന് ഇന്‍കോയിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ നാവികസേന സുസജ്ജമാണെന്ന് കിഴക്കന്‍ നാവിക കമാന്‍ഡ് അറിയിച്ചു. ആവശ്യമെങ്കില്‍ രക്ഷാ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായും, ഒഴിപ്പിക്കല്‍, വൈദ്യസഹായം എന്നിവയ്ക്കായും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വിശാഖപട്ടണത്തും ചെന്നൈയിലും സജ്ജമാക്കിയിട്ടുണ്ട്.
മുങ്ങല്‍വിദഗ്ധര്‍, ഡോക്ടര്‍മാര്‍, റബ്ബര്‍ബോട്ടുകള്‍, ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, കമ്പിളി പുതപ്പ്, ടെന്റുകള്‍ മുതലായവ ഇവയും ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തെ ഐ.എന്‍.എസ്.രജാലി, വിശാഖപട്ടണത്തെ ഐ.എന്‍.എസ്. ദീഗാ എന്നീ നാവിക വ്യോമതാവളങ്ങളില്‍ നാവികസേനയുെ ടവിമാനങ്ങളും സജ്ജമാക്കി്. ആവശ്യമെങ്കില്‍ നിരീക്ഷണത്തിനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, ദുരിതാശ്വാസസാമഗ്രികള്‍ എത്തിച്ചു കൊടുക്കുന്നതിനും വേണ്ടിയാണിത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ദേശീയ ക്രൈസിസ്സ്മാനേജ്‌മെന്റ് സമിതി ന്യൂഡല്‍ഹിയില്‍ ഇന്നലെ യോഗം ചേര്‍ന്ന് വിലയിരുത്തി. തമിഴ് നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ ചീഫ്‌സെക്രട്ടറിമാര്‍ / പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.
വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉളവാകുന്ന ഏത് സ്ഥിതിഗതിയും നേരിടുന്നതിനുള്ള പൂര്‍ണ്ണ മുന്നോരുക്കങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍കടലില്‍ പോകരുതെന്ന് സംസ്ഥാന ഗവണ്‍മെന്റുകള്‍ മതിയായമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ മത്സ്യങ്ങളുടെ പ്രജ
നന സീസണ്‍ കണക്കിലെടുത്ത്ജൂണ്‍ 14 വരെയുടെ മത്സ്യബന്ധന നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന ഗവണ്‍മെന്റുകളുടെ ആവശ്യപ്രകാരം സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള ആദ്യഗഡു മുന്‍കൂറായി അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഉറപ്പ് നല്‍കി.
ചുഴലിക്കാറ്റ് നേരിടുന്നതിന്റെ ഭാഗമായി ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1086 കോടിരൂപ സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് മുന്‍കൂറായി അനുവദിച്ചു. ഇതുപ്രകാരം ആന്ധ്രാ പ്രദേശിന് 200.25 കോടിരൂപയും ഒഡീഷയ്ക്ക് 340.875 കോടിരൂപയും തമിഴ്‌നാടിന് 309.375 കോടിരൂപയും പശ്ചിമ ബംഗാളിന് 235.50 കോടിരൂപയും മുന്‍കരുതല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha