'കിരണ്‍ ബേദിക്ക് തിരിച്ചടി';ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ പുതുച്ചേരി സര്‍ക്കാറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി

ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി പുതുച്ചേരി സര്‍ക്കാറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി വിധി. പുതുച്ചേരി സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങുന്നതിന് കിരണ്‍ ബേദിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ ഫയലുകള്‍ഗവര്‍ണറുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണെന്നും പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി. നാരായണസ്വാമി നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
നേരത്തെ മുഖ്യമന്ത്രി ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ സമരം നടത്തുകയും ചെയ്തിരുന്നു. അധികാരത്തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ശീതസമരം തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha