സ്വര ഭാസ്‌കറുടെ സ്വയംഭോഗ രംഗം ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരിഹാസം, ഉടനെത്തി സ്വരയുടെ തകര്‍പ്പന്‍ മറുപടി

ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ തന്റെ നിലപാടുകളിലൂടെ ശ്രദ്ധേയയാണ്. തനിക്കെതിരെ ഉയര്‍ന്ന അനാവശ്യ വിമര്‍ശനത്തിനും ട്രോളിനും ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞ് സ്വര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്വര അഭിനയിച്ച ഒരു ചിത്രമാണ് 'വീരെ ദി വെഡ്ഡിങ്'
ചിത്രത്തില്‍ സ്വരയുടെ ഒരു സ്വയംഭോഗ രംഗം ഉണ്ടായിരുന്നു. അന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ രംഗത്തിന്റെ പേരില്‍ സ്വരക്കെതിരെ ട്രോള്‍ ആക്രമണം നടന്നതാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണം.
സ്വരയെ കളിയാക്കുന്ന തരം സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പിന് വിരലുകള്‍ ഉപയോഗിക്കുന്നത് സ്വര ഭാസ്‌കറെ പോലെയാകരുത്, വിരലുകള്‍ വിവേകത്തോടെ ഉപയോഗിയ്ക്കൂ എന്നായിരുന്നു പ്ലാക്കാര്‍ഡില്‍ ഉണ്ടായിരുന്നത്.
ഇതിനാണ് സ്വര മറുപടിയുമായി രംഗത്തെത്തിയത്. 'എന്റെ ട്രോളുകള്‍ വീണ്ടും സജീവമായിരിക്കുന്നു. എന്നെ പ്രശസ്തയാക്കാന്‍ വേണ്ടി വിയര്‍പ്പൊഴുക്കുന്ന നിങ്ങള്‍ വളരെ ആത്മാര്‍ഥതയുള്ളവരാണ്. സുഹൃത്തുക്കളേ, അവര്‍ നടത്തുന്ന കളിയാക്കല്‍ കാര്യമാക്കേണ്ട. അവരുടെ ഭാവനയ്ക്കും ചിന്തയ്ക്കും പരിമിതികളുണ്ട്. എന്തായാലും നിങ്ങള്‍ രണ്ടു പേരുടെയും പ്രയത്‌നം എനിക്കിഷ്ടപ്പെട്ടു'- സ്വര ഇങ്ങനെ ട്വീറ്റ് ചെയ്തു.
ട്വീറ്റ് വന്നതിനു പിന്നാലെ, സ്വരയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha