'സുപ്രധാന രേഖകള്‍ നശിപ്പിക്കുന്നതിനായി മനപ്പൂര്‍വമുണ്ടാക്കിയ തീപ്പിടിത്തം'; ശാസ്ത്രി ഭവനിലെ തീപിടുത്തത്തില്‍ മോദിയെ പരിഹസിച്ച് രാഹുല്‍

ശാസ്ത്രി ഭവനിലെ തീപിടുത്തത്തില്‍ മോദിയെ പരിഹസിച്ച് രാഹുല്‍. തീപിടുത്തത്തിലൂടെ ഫയലുകള്‍ കത്തിച്ച് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്നും താങ്കളുടെ കാര്യത്തില്‍ വിധിനിര്‍ണയിക്കുന്ന ദിനം വരാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ ചൊവ്വാഴ്ചയാണ് തീപിടുത്തം ഉണ്ടായത്.
സുപ്രധാന രേഖകള്‍ നശിപ്പിക്കുന്നതിനായി മനപ്പൂര്‍വമുണ്ടാക്കിയ തീപ്പിടിത്തമാണെന്ന സംശയമാണ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റിലൂടെ പങ്കുവെച്ചത്. ഇതിനു മറുപടിയായി പ്രകാശ് ജാവ്ദേക്കറും ട്വീറ്റ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ശാസ്ത്രി ഭവനിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരു ഫയല്‍ പോലും നശിച്ചിട്ടില്ലെന്നും, മുകള്‍ നിലയില്‍ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങള്‍ക്കാണ് തീപിടിച്ചതെന്നും അത് അര മണിക്കൂറിനുള്ളില്‍ അണച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് ഗൃഹപാഠം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha