ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബി.ജെ.പിക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയെ പ്രചാരണത്തിനിടയില്‍ ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ബി.എസ്.പി അദ്ധ്യക്ഷ മായാവതി കോണ്‍ഗ്രസിനെ ആക്രമിക്കുമ്ബോള്‍ അത് പ്രയോജനപ്പെടുന്നത് ബി.ജെ.പിക്കാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. "ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. എന്നാലും ഞാന്‍ അവരെ സഹായിക്കില്ല. " എന്ന് പ്രിയങ്ക വ്യക്തമാക്കി.
ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയ്‌ക്കാനാണ് കോണ്‍ഗ്രസ് ചില സ്ഥാനാര്‍ത്ഥികളെ നിറുത്തിയതെന്നായിരുന്നു ഇന്നലെ റായ്ബറേലിയില്‍ പ്രിയങ്കയുടെ അവകാശവാദം. സ്ഥാനാര്‍ത്ഥികള്‍ ശക്തരായ ഇടങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കും. അല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയ്‌ക്കുമെന്നും പ്രിയങ്ക മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ആശയപരമായി ബി ജെ പിയും കോണ്‍ഗ്രസും വിരുദ്ധ ധ്രുവങ്ങളിലാണെന്നും എല്ലായ്‌പ്പോഴും ബി ജെ പിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബി ജെ പിക്ക് ഒരുവിധത്തിലും നേട്ടമുണ്ടാകാതിരിക്കാന്‍ ശക്തമായാണ് പോരാടുന്നതെന്നും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത പ്രിയങ്കാ ഗാന്ധി മാധ്യ ശ്രദ്ധ നേടി. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായിബറേലിയില്‍ പ്രചാരണത്തിനെത്തിയ സോണിയ പാമ്പുകളെ കയ്യിലെടുത്തത്. പ്രചാരണങ്ങള്‍ക്കിടെ അവിടെക്കണ്ട പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. കൂടയില്‍ നിന്ന് പ്രിയങ്ക പാമ്പുകളെ കയ്യിലെടുക്കുന്നതും പുറത്തുണ്ടായിരുന്ന പാമ്പിനെ കൂടയില്‍ വയ്ക്കാന്‍ പാമ്പാട്ടികളെ സഹായിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ഭയമോ മടിയോ കൂടാതെ ചിരിച്ചുകൊണ്ടാണ് പ്രിയങ്കയുടെ പെരുമാറ്റം.
ഇതിന് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരിടത്തും ദുര്‍ബല സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും ജനങ്ങള്‍ അവരുടെ കൂടെയല്ലാത്തതിനാല്‍ നടത്തുന്ന ന്യായീകരണങ്ങളാണ് ഇതൊക്കെയെന്ന് അഖിലേഷ് പറഞ്ഞു. 'ഇത്തരം പ്രസ്താവനകളില്‍ എനിക്കു വിശ്വാസമില്ല. കോണ്‍ഗ്രസ് എവിടെയെങ്കിലും ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയും അങ്ങനെ ചെയ്തിട്ടില്ല. ജനങ്ങള്‍ അവരുടെ കൂടെയില്ലാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ന്യായീകരണങ്ങള്‍ പറയുന്നത്.'- അഖിലേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha