കാട്ടാനയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്

മദ്യലഹരിയില്‍ സിനിമാ രംഗത്തെ അനുകരിച്ച് കാട്ടാനയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്.
ബംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ മലൂര്‍ എന്ന സ്ഥലത്തെ 24-കാരനായ യുവാവാണ് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തുള്ള ഈ ഗ്രാമത്തില്‍ കാട്ടാനയിറങ്ങുന്നത് പതിവാണ്. സംഭവ ദിവസം നാട്ടിലിറങ്ങിയ ആറ് കാട്ടാനകളെ പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാട്ടിലേക്ക് മടക്കി അയക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കൊപ്പം പ്രദേശവാസികളുമുണ്ടായിരുന്നു.
എന്നാല്‍ തങ്ങളോടൊപ്പം വരരുതെന്ന് ഇവര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് അനുസരിക്കുവാന്‍ പ്രദേശവാസികള്‍ തയാറായിരുന്നില്ല. ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കുവാന്‍ അധികൃതര്‍ ശ്രമിക്കുമ്പോള്‍ പ്രദേശവാസികള്‍ സെല്‍ഫിയെടുക്കുവാന്‍ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതില്‍ കലിപൂണ്ട ആന ജനങ്ങള്‍ക്കു നേരെ ഓടിയടുത്തപ്പോള്‍ എല്ലാവരും തലങ്ങും വിലങ്ങും പാഞ്ഞു.
അല്‍പ്പ സമയത്തിനു ശേഷം പ്രദേശവാസിയായ രാജു എന്നയാളെ കാണാതായിരുന്നു. തുടര്‍ന്ന് എല്ലാവരും നടത്തിയ തെരച്ചിലിനൊടുവിലാണ് പരിക്കേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന രാജുവിനെ കണ്ടെത്തുന്നത്. ആനയെ കണ്ട് ഓടുന്നതിനിടെ യുക്കാലിപ്റ്റ്‌സ് മരത്തില്‍ ഇടിച്ച് രാജുവിന് പരിക്കേറ്റതാകാമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ ഒരു കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ഉമ്മ വയ്ക്കാന്‍ രാജു ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇപ്രകാരം താന്‍ ചെയ്യുമന്ന് രാജു പറഞ്ഞതായും പ്രദേശവാസികള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha