ഭീതിവിതച്ച് ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക്.... മണിക്കൂറില്‍ 200 കിമീ വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്, 11.5 ലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി

ഭീതിവിതച്ച് ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. മണിക്കൂറില്‍ 200 കിമീ വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. അതീവ തീവ്രചുഴലിക്കാറ്റ് ഫോനി ഇന്നു രാവിലെ ഒഡീഷ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന വിവരം.
പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും ഫോനിയുടെ പ്രഹരപരിധിയിലാണ്. 11.5 ലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനുള്ള നടപടികള്‍ തുടങ്ങി. പത്തു ലക്ഷത്തോളം പേരെ വ്യാഴാഴ്ച വൈകുന്നേരത്തിനകം മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. കൊല്‍ക്കത്ത വിമാനത്താവളം വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ ശനിയാഴ്ച വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് പോയ ശേഷമേ രണ്ടിടവും തുറക്കൂ. ഒഡീഷയിലൂടെയുള്ള 223 ട്രെയിനുകളും റദ്ദാക്കി.
"
https://www.facebook.com/Malayalivartha