ചുഴലിക്കാറ്റ് വീശിയടിക്കവേ ഒഡിഷാതീരത്തെ റെയില്‍വേ ആശുപത്രിയില്‍ പിറന്ന കുഞ്ഞിന്റെ പേര് ഫോനി

ചുഴലിക്കാറ്റ് വീശിയടിക്കവേ ഒഡിഷാതീരത്തെ റെയില്‍വേ ആശുപത്രിയില്‍ വെള്ളിയാഴ്ച ജനിച്ചുവീണ കുഞ്ഞിന് അധികൃതര്‍ കാത്തുവെച്ച പേര് 'ഫോനി'യെന്ന്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള മഞ്ചേശ്വറിലെ റെയില്‍വേ ആശുപത്രിയില്‍ രാവിലെ 11.03നാണ് കുഞ്ഞ് ജനിച്ചത്.റെയില്‍വേയുടെ കോച്ച് അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാരിയാണ് ചുഴലിക്കാറ്റ് ആശുപത്രിയുടെ മേല്‍ ആഞ്ഞടിക്കുന്നതിനിടെ കുഞ്ഞിന് ജന്‍മം നന്‍കിയത്
'കുഞ്ഞു ഫോനി 11.03 മണിയോടെ കരതൊട്ടു. ആശുപത്രിയെ ചുഴലിക്കാറ്റ് പ്രഹരിച്ച സമയത്ത് ജനിച്ചുവീണതിനാല്‍ ഇവളെ ഞങ്ങള്‍ ലേഡി ഫോനിയെന്നാണ് വിളിക്കാനാഗ്രഹിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. കാറ്റില്‍ ആശുപത്രിക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്' അധികൃതര്‍ അറിയിച്ചു. ആശുപത്രിയധികൃതര്‍ ഫോനിയെന്ന് പേരിട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ ഈ പേരു നല്‍കുമോയെന്ന കാര്യം അവ്യക്തമാണ്.
https://www.facebook.com/Malayalivartha






















