പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്ന അഞ്ചാം ഘട്ടത്തിനാണ് ഇന്ന് കൊട്ടിക്കലാശം

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്ന അഞ്ചാം ഘട്ടത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. ആകെ 51 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
മോദിയും അമിത് ഷായും ഇന്ന് യുപിയില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ യുപിയിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രിയങ്കാ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലെ പ്രചാരണങ്ങള്‍ നയിക്കും.
https://www.facebook.com/Malayalivartha