2009 ആവര്‍ത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ; ലോകസ്ഭാ തിരഞ്ഞെടുപ്പിൽ 2009 ആവര്‍ത്തിക്കാനുള്ള സാദ്ധ്യതാ പ്രവചനവുമായി കോണ്‍ഗ്രസ്

ലോകസ്ഭാ തിരഞ്ഞെടുപ്പിൽ 2009 ആവര്‍ത്തിക്കാനുള്ള സാദ്ധ്യതാ പ്രവചനവുമായി കോണ്‍ഗ്രസ്. ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണതകർച്ചയും ആരോപണങ്ങളുമാണ് കുതിപ്പിന് കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിന് പിന്നിലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബി.ജെ.പിക്ക് 100 സീറ്റ് ഉറപ്പായും നഷ്ടപ്പെടും എന്ന് കോൺഗ്രസ്സ് കണക്കുകൂട്ടുന്നു. മോദിയുടെ പ്രചാരണങ്ങളില്‍ പുതിയ തൊഴില്‍ പദ്ധതികള്‍ ഇടംപിടിക്കാത്തത് യുവവോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് ആകർഷിച്ചു എന്ന് വിലയിരുത്തൽ. എന്നാൽ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ഡി.എം.കെയുടെ സേവനം അത്യാവശ്യമായി വരുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. തമിഴ്നാട്ടിലെ 39 സീറ്റുകള്‍ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യം തൂത്തുവാരുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 18 സീറ്റ് വരെ ലഭിക്കാനാണ് സാദ്ധ്യത. കര്‍ണാടകത്തില്‍ 21 സീറ്റുകള്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം നേടും എന്നും വിലയിരുത്തുന്നു.
ഹിന്ദി ഹൃദയഭൂമിയില്‍ ബീഹാറിലെ ആര്‍.ജെ.ഡിയാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത്.
ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം വന്‍ നേട്ടമുണ്ടാക്കും എന്നും വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha






















