ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല; യു.പി.എ കാലത്ത് നടന്ന മിന്നലാക്രമണങ്ങള്‍ വിഡിയോ ഗെയിമാണെന്ന് പരിഹസിക്കുമ്പോള്‍ മോദി പരിഹസിക്കുന്നത് കോണ്‍ഗ്രസിനെയല്ല, സൈന്യത്തെയാണ്; രാഹുല്‍ ഗാന്ധി

കരസേന, നാവികസേന, വ്യോമ സേന എന്നിവ മോദിയുടെ സ്വകാര്യ സ്വത്തല്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരസേന, നാവികസേന, വ്യോമ സേന എന്നിവ രാജ്യത്തിന്റെ സ്വത്താണ്. യു.പി.എ കാലത്ത് നടന്ന മിന്നലാക്രമണങ്ങള്‍ വിഡിയോ ഗെയിമാണെന്ന് പരിഹസിക്കുമ്പോള്‍ മോദി പരിഹസിക്കുന്നത് കോണ്‍ഗ്രസിനെയല്ല, ൈസന്യത്തെയാണെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് സൈന്യത്തെ സ്വകാര്യവത്കരിച്ചിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും പ്രധാന വിഷയം തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തെ തകര്‍ച്ചയുമാണ്. രണ്ട് കോടി തൊഴിലവസരങ്ങളാണ് മോദി വാഗ്ദാനം ചെയ്തത്. അതെ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് രാജ്യം ഇപ്പോള്‍ അദ്ദേഹത്തോട് ചോദിക്കുന്നത്. അദ്ദേഹം തൊഴിലില്ലായ്മ സംബന്ധിച്ചോ കര്‍ഷകരെ സംബന്ധിച്ചോ ഒരു വാക്കുപോലും പറയുന്നില്ല. അദ്ദേഹത്തിന് ഇവ സംബന്ധിച്ച് ഒന്നും പറയാനില്ല. മോദിക്ക് രാജ്യത്തെ കുറിച്ച് പദ്ധതിയില്ല. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്താകുന്ന സ്ഥിതിയാണുള്ളത്. റഫാല്‍ കേസില്‍ സുപ്രീംകോടതിയില്‍ നടപടി നടന്നുകൊണ്ടിരിക്കുകയാണ്. കോടതിയെ ചേര്‍ത്ത് നടത്തിയ പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ബി.ജെ.പിയോടോ മോദിയോടെ അല്ല മാപ്പപേക്ഷിച്ചത്. കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha