പ്രിയങ്കയെ പൊളിച്ചടുക്കി മോദി; സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസിനെതിരെ കടുത്ത ആരോണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പാട്ടികള്‍ക്കൊപ്പമിരുന്ന് പാമ്പുകളെ കയ്യിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ മോദിയുടെ വിമര്‍ശനം. രാജസ്ഥാനിലെ ബിക്കാനീറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
പണ്ട് പാമ്പാട്ടികളെയും അവരുടെ മകുടിയൂത്തും കാണിച്ച് വിദേശികളായ അതിഥികളെ സന്തോഷിപ്പിച്ചിരുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. ഇന്ത്യയെ പാമ്പാട്ടികളുടെ നാട് ആണ് എന്നായിരുന്നു വിദേശികളുടെ വിചാരം. അക്കാലമൊക്കെ കഴിഞ്ഞു. ഇന്ന് ഐടി യുഗത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ മുന്നേറുന്നത് കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ്. അവര്‍ പാമ്പാട്ടികളല്ല. ഇക്കാര്യങ്ങളൊക്കെ കോണ്‍ഗ്രസ് മറന്നുപോകുന്നുവെന്നും മോദി വിമർശിച്ചു.
https://www.facebook.com/Malayalivartha