അഞ്ചാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സ്ഥാനാർത്ഥിയുടെ വാഹനം അപടത്തിൽപ്പെട്ടു; ബിജെപി സ്ഥാനാർത്ഥി ശന്തനു താക്കൂറിന് നേരെയുണ്ടായ അപകടം തൃണമുല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് മാതാവിന്റെ ആരോപണം

പശ്ചിമ ബംഗാളിലെ ബൊങ്കോണ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശന്തനു താക്കൂറിന് റോഡപകടത്തിൽ പരിക്കേറ്റു. അഞ്ചാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെവെയാണ് സ്ഥാനാർഥിയും മത്തുവ സമുദായത്തിന്റെ നേതാവുമായ ശന്തനു താക്കൂറിന് പരിക്കേറ്റത്.
തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ കല്യാണിയിലേക്ക് പോകുകയായിരുന്ന ശന്തനുവിന്റെ വാഹനത്തിലേക്ക് പോലീസ് വാഹനം ഇടിച്ചുകയറുകയായിരുന്നു. നാദിയ ജില്ലയിലെ ഹന്‍സ്ഖലിയില്‍ വച്ചാണ് അപകടമുണ്ടായത്. മതുവ സമുദായത്തിന്റെ നേതാവായിരുന്ന ബിനാപാണി ദേവിയുടെ ചെറുമകനാണ് അപകടത്തില്‍പ്പെട്ട ശന്തനു. സംഭവത്തിനു പിന്നാലെ പോലീസ് വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. എന്നാൽ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിൽ താക്കൂറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ബംഗാവു സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി സ്ഥാനാർഥിക്ക് പുറമെ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
അതേസമയം അപകടത്തിന് പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുണ്ടെന്ന് സ്ഥാനാര്‍ത്ഥിയുടെ അമ്മ ചാബിറാണി താക്കൂര്‍ ആരോപിച്ചു. ശന്തനുവിന്റെ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് പോലീസ് ജീപ്പ് ബോധപൂര്‍വം ഇടിപ്പിക്കുകയായിരുന്നെന്നും ചാബിറാണി താക്കൂര്‍ ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവറെ ഗൈഘട്ട പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. അപകടമുണ്ടാക്കിയ കാര്‍ ബംഗാള്‍ പോലീസിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഡ്രൈവറെ ചോദ്യം ചെയ്യാനായി എത്തിച്ചപ്പോൾ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha