ജമ്മു കാഷ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു, അനന്തനാഗ് ജില്ലയിലെ നൗഗാമില്‍വെച്ചാണ് ഗുല്‍ മുഹമ്മദിന് വെടിയേറ്റത്

ജമ്മു കാഷ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബിജെപിയുടെ അനന്തനാഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ നൗഗാമില്‍വെച്ചാണ് ഗുല്‍ മുഹമ്മദിന് വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഗുല്‍ മുഹമ്മദിന്റെ നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചതെന്ന് കാഷ്മീര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha