ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങള്‍ തകര്‍ത്തെറിഞ്ഞ ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ വന്‍നാശം വിതയ്ക്കുന്നു, 15 മരണം

ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങള്‍ തകര്‍ത്തെറിഞ്ഞ ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ വന്‍നാശം വിതയ്ക്കുന്നു. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നു 15 പേരാണ് ബംഗ്ലാദേശില്‍ മരിച്ചത്. ശനിയാഴ്ചയാണ് ഫോനി ബംഗ്ലാദേശില്‍ പ്രവേശിച്ചത്.
രാജ്യത്തെ 19 ജില്ലകളിലായി 25 ലക്ഷം പേരെയാണു വെള്ളിയാഴ്ച 4,071 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ധാക്കയില്‍ വീശിയ ഏറ്റവും ശക്തമായ കാറ്റാണ് ഫോനി.
നാവികസേന, പോലീസ്, തീരദേശസേന, പ്രാദേശികപ്രതിനിധികള്‍, ജില്ലാ ഭരണകൂടം എന്നിവരെ ചേര്‍ത്തു ചുഴലിക്കാറ്റിനെ നേരിടാനുള്ള പ്രത്യേകസംഘം വെള്ളിയാഴ്ച രൂപീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha