റിസോര്‍ട്ടില്‍ ലഹരി ഒഴുക്കി ഡി.ജെ. പാര്‍ട്ടി... ലഹരിമൂത്തതോടെ അതിരുവിട്ടു ബഹളമായി; ശക്തിമാന്‍ എന്നപേരില്‍ 13 വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ വഴി വിദ്യാർത്ഥികൾ അണിനിരന്നു... തമിഴ്‌നാട്ടില്‍ പിടിയിലായ 150പേരിൽ 120 മലയാളി യുവാക്കള്‍

സുജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തിയാണ് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ അറസ്‌റ്റ് ചെയ്‌തത്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ ഉടമ ഗണേഷിനെയും അറസ്‌റ്റ് ചെയ്‌തു. ആനമല പോലീസ് കേസെടുത്തു. പൊള്ളാച്ചിക്കു സമീപം അനധികൃത റിസോര്‍ട്ടില്‍ ലഹരി ഒഴുക്കി ഡി.ജെ. പാര്‍ട്ടി നടത്തിയ 163 പേരെ തമിഴ്‌നാട് പോലീസ് അറസ്‌റ്റ് ചെയ്‌തു. പിടിയിലായവരില്‍ 120 പേരും മലയാളികളാണ്. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിനെത്തിയതാണ് മലയാളിസംഘം. പൊള്ളാച്ചി ആനമല കഴിഞ്ഞു സേത്തുമട അണ്ണാനഗറിലെ അഗ്രി നെസ്‌റ്റ് എന്ന അനധികൃത റിസോര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്നു പാര്‍ട്ടി.
ഇന്‍സ്‌റ്റാഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കി ഒത്തുചേര്‍ന്നാണ് സംഘം റിസോര്‍ട്ടിലെത്തിയത്. ഡി.ജെ പാര്‍ട്ടിയുടെ പേരില്‍ കഞ്ചാവും മദ്യവും ലഹരിഗുളികകളും കൊക്കൈയ്‌നും എത്തിച്ചിരുന്നതായി തമിഴ്‌നാട് പോലീസ് പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി ലഹരിമൂത്തതോടെ അതിരുവിട്ടു ബഹളമായി. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു വിവരം പോലീസില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha