രാത്രി എങ്ങനെ ദമ്പതികൾ ക്യാമ്പസിനുള്ളിൽ കയറിയതെന്നറിയില്ല... യൂണിവേഴ്‌സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്!!! വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്ബസില്‍ നവദമ്ബതികളായ കൗമാരക്കാര്‍ മരിച്ചനിലയില്‍

ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. രാത്രിയില്‍ എങ്ങനെയാണ് ഇവര്‍ കാമ്ബസിനുള്ളില്‍ കയറിയതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിശ്വ ഭാരതി പി.ആര്‍.ഒ അനിര്‍ബന്‍ സര്‍ക്കാര്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ ബിര്‍ഭൂ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്ബസിലാണ് നവദമ്ബതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെ ചീന ഭാവനയ്ക്കു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ചൈനീസ് ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്ന കേന്ദ്രമാണ് ചീന ഭാവന. 18കാരനായ സോംനാഥ് മഹാതോയും 19കാരിയായ അബന്തികയുമാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഭോല്‍പുരിലെ ശ്രീനന്ദ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരും അടുത്തനാളില്‍ വിവാഹിതരായിരുന്നു. സോംനാഥ് ഈ വര്‍ഷം ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയിരുന്നു.
https://www.facebook.com/Malayalivartha