കശ്‍മീരിൽ ബി.ജെ.പി. നേതാവ് നെഞ്ചിലും വയറ്റിലും വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് ഭീകരരെന്ന് പോലീസ്

കശ്മീരിലെ ബി.ജെ.പി. നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. തെക്കന്‍ കശ്മീരിലെ ബി.ജെ.പി. നേതാവായ ഗുല്‍ മുഹമ്മദ് മിര്‍(60) ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ നൗഗാം ഗ്രാമത്തില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.
മുഹമ്മദ് മിറിന്റെ നെഞ്ചിലും വയറ്റിലും വെടിയേറ്റെന്നും ഉടന്‍തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. തെക്കന്‍ കശ്മീരിലെ ബി.ജെ.പി. ഭാരവാഹിയായിരുന്ന ഗുല്‍ മുഹമ്മദ് മിര്‍ 2008-ലും 2014-ലും നിയമസഭ തിരഞ്ഞെടുപ്പില്‍ ദൊറു മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
ബി.ജെ.പി. നേതാവിന്റെ കൊലപാതകത്തില്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. ഇത്തരം ക്രൂരകൃത്യങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha