ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി... ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്, സോണിയ ഗാന്ധിയുടെ റായ്ബറേലി, രാജ്‌നാഥിന്റെ ലഖ്‌നോ, രാഹുല്‍ ഗാന്ധിയുടെ അമേത്തി എന്നിവയാണ് അഞ്ചാം ഘട്ടത്തില്‍ തീ പാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14, രാജസ്ഥാനില്‍ 12, പശ്ചിമ ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം, ബിഹാറില്‍ അഞ്ചും ഝാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടു സീറ്റുമടക്കം 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സോണിയ ഗാന്ധിയുടെ റായ്ബറേലി, രാജ്‌നാഥിന്റെ ലഖ്‌നോ, രാഹുല്‍ ഗാന്ധിയുടെ അമേത്തി എന്നിവയാണ് അഞ്ചാം ഘട്ടത്തില്‍ തീ പാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍.
അമേത്തിയില്‍ രാഹുലിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പോരാട്ടമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. രാജീവ് പ്രതാപ് റൂഡി (മുസഫര്‍പുര്‍), അര്‍ജുന്‍ മുണ്ട (റാഞ്ചി), ജയന്ത് സിന്‍ഹ (ഹസാരിബാഗ്), കൃഷ്ണ പുനിയ (ജയ്പുര്‍ റൂറല്‍), ദിനേഷ് ത്രിവേദി (ബാരക്പുര്‍) തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് മണ്ഡലങ്ങള്‍. 674 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 2014ല്‍ 51 മണ്ഡലങ്ങളില്‍ 38 എണ്ണത്തിലും ജയിച്ചത് ബി.ജെ.പിയാണ്. കോണ്‍ഗ്രസിനു കിട്ടിയത് വെറും രണ്ട് സീറ്റുമാത്രം. ഇന്നോടെ ആകെയുള്ള 543 മണ്ഡലങ്ങളില്‍ 425 ഇടത്തും വോട്ടെടുപ്പ് പൂര്‍ത്തിയാകും.
തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം മേയ് 12നാണ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കാണ് അന്ന് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മേയ് 23ന് നടക്കും.
"
https://www.facebook.com/Malayalivartha