ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ച രാവിലെ അനന്ത്‌നാഗ് മണ്ഡലത്തിലെ പോളിംഗ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റോഹ്മൂവിലെ പോളിംഗ് സ്‌റ്റേഷനു നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.
ജമ്മുകാഷ്മീരില്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് പോളിംഗ് സ്‌റ്റേഷനു നേര്‍ക്ക് ആക്രമണം ഉണ്ടായിരിക്കുന്നത്. സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് അനന്ത്‌നാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നു ഘട്ടമായാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha