അയ്യപ്പക്ഷേത്രത്തില്‍ രാഷ്ട്രീയയം വേണ്ട; അയ്യപ്പക്ഷേത്രത്തില്‍ സമൂഹസദ്യ നടക്കുന്നതിനിടെ രാഷ്ട്രീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമർശനം

അയ്യപ്പക്ഷേത്രത്തില്‍ സമൂഹസദ്യ നടക്കുന്നതിനിടെ രാഷ്ട്രീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമർശനം. സദ്യക്കിടയിൽ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പറയാന്‍ തുടങ്ങുമ്പോഴാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ക്ഷേത്രത്തിൽ രാഷ്ട്രീയ പ്രസംഗം അനുവദിക്കില്ല എന്ന നിലപാടുമായി ഒരു വിഭാഗം രംഗത്ത് എത്തുകയായിരുന്നു.
ന്യൂദല്‍ഹിയിൽ രോഹിണി സെക്ടര്‍ 17ലുള്ള അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സദ്യയ്ക്ക് എത്തിയതായിരുന്നു ബി.ജെ.പി. നേതാവായ ശോഭ സുരേന്ദ്രന്‍. ഇതിനിടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരാണ് പ്രസംഗിക്കാനായി ശോഭ സുരേന്ദ്രന് മൈക്ക് കൈ മാറിയത്.
പ്രസംഗം ആരംഭിച്ച ശേഷം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും രാഷ്ട്രീയവും പറഞ്ഞു തുടങ്ങിയതോടെയാണ് ക്ഷേത്രത്തിലെത്തിയ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുവന്നത്. ഇവർ പ്രസംഗം തടയുകയും രാഷ്ട്രീയ കാര്യങ്ങൾ ക്ഷേത്രത്തിൽ ചർച്ച ചെയ്യാൻ അനുവദിക്കുകയില്ല എന്നും അറിയിക്കുകയായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്കായി വേണ്ടി മലയാളികള്‍ക്കിടയില്‍ പ്രചാരണം നടത്താനാണ് ശോഭ സുരേന്ദ്രന്‍ ദൽഹിയിലെത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നുമാണ് ശോഭ സുരേന്ദ്രൻ ജനവിധി തേടുന്നത്. ആറ്റിങ്ങലിൽ എൽ.ഡി.എഫിന്റെ എ. സമ്പത്തും, യു.ഡി.എഫിന്റെ അടൂർ പ്രകാശുമാണ് ശോഭയുടെ പ്രധാന എതിരാളികൾ. മൂന്ന് മുന്നണികളും ശക്തമായ പ്രചാരണമാണ് ആറ്റിങ്ങലിൽ കാഴ്ചവെച്ചത്. ഏപ്രിൽ 23നാണു കേരളത്തിൽ വോട്ടെടുപ്പ് നടന്നത്. മെയ് 23നാണ് വോട്ടെണ്ണൽ.
കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി എംപി, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് നാലാം തീയതി മുതല്‍ ഏഴ് വരെ ദല്‍ഹിയില്‍ പ്രചാരണത്തിൽ പങ്കെടുക്കുന്നത്. ആറിന് വൈകിട്ട് ഏഴ് മണിക്ക് ആര്‍കെ പുരത്ത് സുരേഷ് ഗോപി എംപി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗം നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ വികാസ്പുരി, ഹസ്താല്‍, ഗോള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ ജനസഭകളിലാണ് പ്രസംഗിച്ചത്. ആശ്രമത്ത് ഈസ്റ്റ് ഡല്‍ഹി ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബിജെപി തെലങ്കാന പ്രഭാരി പി കെ കൃഷ്ണദാസ് പ്രസംഗിച്ചു. ശാദ്ര ധര്‍മ്മശാലയില്‍ നടന്ന പൊതുയോഗത്തില്‍ പി.കെ കൃഷ്ണദാസ് , അല്‍ഫോന്‍സ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ്‌ഗോപി ഇന്ന് വൈകിട്ട് ഏഴിന് ആര്‍കെ പുരത്തും നാളെ വൈകിട്ട് ഏഴരയ്ക്ക് തുഗ്ലക്കാബാദിലും യോഗങ്ങളില്‍ സംസാരിക്കും.
ഏഴിന് വൈകിട്ട് ഏഴരയ്ക്ക് തുഗ്ലക്കാബാദിലും സുരേഷ് ഗോപി പ്രസംഗിക്കും. മേയ് 12നാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളെ എത്തിച്ച് ഏഴ് മണ്ഡലങ്ങളിലും പരമാവധി മലയാളി വോട്ടുകള്‍ സമാഹരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സൗത്ത് ഇന്ത്യന്‍ സെല്‍ പ്രഭാരി പ്രസന്നന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha