കാമുകിയെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ടെക്കി അറസ്റ്റില്‍

കാമുകിയോടൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് ടെക്കിയായ ഭര്‍ത്താവ് രാഹുല്‍ കുമാര്‍ മിശ്രയെയും കാമുകി പത്മ തിവാരിയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പൂജ റായിയെന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
രാഹുലും പത്മയും സ്‌കൂളില്‍ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് തുടര്‍പഠനത്തിനായി വ്യത്യസ്ത കോളേജുകളില്‍ ചേര്‍ന്നതോടെ ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമില്ലാതായിരുന്നു. എന്നാല്‍, 2015-ഓടെ സ്‌കൂളില്‍ പഠിച്ചിരുന്ന സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇരുവരും തമ്മില്‍ വീണ്ടും അടുത്ത ബന്ധത്തിലായി. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. എന്നാല്‍ ഇരുവരുടെയും ബന്ധം വീട്ടുകാര്‍ അംഗീകരിച്ചില്ല. 2017-ല്‍ രാഹുല്‍ പൂജയെ വിവാഹം ചെയ്തു.
എന്നാല്‍ രാഹുലും പത്മയും തമ്മിലുള്ള ബന്ധം വിവാഹശേഷവും തുടര്‍ന്നു. പത്മയുമായുള്ള ബന്ധത്തെ ചൊല്ലി രാഹുലും പൂജയും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഒരുമിച്ച് ജീവിക്കാനായി ഭാര്യയെ കൊലപ്പെടുത്താന്‍ രാഹുല്‍ പത്മയുമായി ചേര്‍ന്ന് തീരുമാനിക്കുന്നത്.
തുടര്‍ന്ന് പത്മയുടെ കമ്പനിയില്‍ പൂജയ്ക്ക് ജോലി ശരിയാക്കാനെന്ന വ്യജേന റെസ്യൂമെ വാങ്ങാനായി പത്മ രാഹുലിന്റെ വീട്ടിലെത്തി. രണ്ട് പാക്കറ്റ് ജ്യൂസുമായാണ് പത്മ പൂജയെ കാണാനെത്തിയത്. പത്മ നല്‍കിയ ജ്യൂസ് കുടിച്ച പൂജയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് അവശയായ പൂജയുടെ തല തറയിലിടിച്ചും ശ്വാസം മുട്ടിച്ചും പത്മ കൊലപ്പെടുത്തുകയായിരുന്നു.
പൂജയെ കൊന്നശേഷം ആത്മഹത്യയാണെന്ന് തെറ്റിധരിപ്പിക്കാനായി ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിനു സമീപം വെച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിലൂടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha