ഐസിസ് വനിതയ്ക്ക് മുന്നിൽ പ്രതീക്ഷകൾ നശിക്കുന്നു ; ഇംഗ്ലണ്ടില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോയ ഷമീമ ബീഗം തിരിച്ച് ബംഗ്ലാദേശില്‍ എത്തിയാല്‍ വധശിക്ഷ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി അബ്‌ദുള്‍ മൊമെന്‍

ഇംഗ്ലണ്ടില്‍ നിന്ന് ഐസിസില്‍ ചേരാന്‍ പോയ ഷമീമ ബീഗം തിരിച്ച് ബംഗ്ലാദേശില്‍ എത്തിയാല്‍ വധശിക്ഷ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി അബ്‌ദുള്‍ മൊമെന്‍. നിവലില്‍ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഷമീമ മാതാപിതാക്കളുടെ സഹായത്തോടെ ബംഗ്ലാദേശ് പൗരത്വം നേടാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഷമീമ ബംഗ്ലാദേശില്‍ എത്തിയാല്‍ വധശിക്ഷ നേരിടേണ്ടി വരുമെന്ന് രാജ്യം പരസ്യമായി അറിയിച്ചത്.
"ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ല. കാരണം, ഒരു തരത്തിലും ഷമീമ ബംഗ്ലാദേശി പൗരയല്ല. അവര്‍ മുന്‍പ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുമില്ല. ഷെമീമ ജനിച്ച് വളര്‍ന്നതൊക്കെ ഇംഗ്ലണ്ടില്‍ തന്നെയാണ്." അബ്‌ദുള്‍ മൊമെന്‍ പറഞ്ഞു.
ഗര്‍ഭിണിയായിരിക്കെ തന്റെ കുഞ്ഞിനെ പ്രസവിക്കാനും, സുരക്ഷിതമായി വളര്‍ത്താനും ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ ഷെമീമ ബീഗം ശ്രമം നടത്തിയിരുന്നു. ബ്രിട്ടനിലെത്തിയാലും ഐസിസിനെ തള്ളി പറയില്ലെന്നും അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ യു കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് പ്രത്യേക നിര്‍ദേശ പ്രകാരം ഇവരുടെ പൗരത്വം റദ്ദാക്കുകയായിരുന്നു.
ഇതിന് പിന്നാലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ഷെമീമ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ജർറാഹ് എന്ന് പേരിട്ട മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞ് സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് തന്നെയാണ് മരിക്കുന്നത്. കുഞ്ഞിനു ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വടക്കു കിഴക്കൻ സിറിയയിലെ അൽ റോജോ ക്യാമ്പിലെ ഒരു ആശുപത്രിയിൽ കാണിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ലണ്ടനിലേക്ക് മടങ്ങിവരാനുള്ള അനുമതിക്കായി ബീഗവും കുടുംബവും നിയമ പോരാട്ടം നടത്തുന്നതിനിടയിലാണ് കുഞ്ഞ് മരണമടഞ്ഞത്. സംഭവം യുകെ യ്ക്ക് എതിരേ ആഗോള തലത്തില്‍ തന്നെ വിദ്വേഷം ഉയരാന്‍ കാരണമായി മാറിയിട്ടുണ്ട്.
സിറിയൻ ക്യാമ്പിലെ ശോചനീവസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തന്നെ കുഞ്ഞ് തണുത്തു വിറയ്ക്കുകയും ശരീരമാകെ കരിനീല നിറം വ്യാപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മരിച്ച മറ്റ് രണ്ട് കുഞ്ഞുങ്ങളോടൊപ്പം സിറിയൻ ക്യാമ്പിൽ തന്നെ ജർറഹിനേയും അടക്കം ചെയ്തതായിട്ടാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്.
ഷമീമയ്ക്കും കുഞ്ഞിനും അഭയം നിഷേധിച്ച സാജിദ് ജാവീദിനെതിരെ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. പഠനകാലത്താണ് ഷമീമ ബീഗം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്ന് തുര്‍ക്കി വഴി സിറിയയിലെത്തിയത്. 2015 ല്‍ 15 വയസ്സുകാരിയായിരിക്കുമ്പോഴാണ് ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്. കുഞ്ഞ് പിറന്നതോടെ തന്റെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി നാട്ടിലേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും യുകെ അധികൃതര്‍ ആവശ്യം തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha