66ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ജൂലായില്‍; അവാര്‍ഡിനായി പരിഗണിക്കുന്നവയുടെ കൂട്ടത്തില്‍ മലയാളത്തില്‍നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും അഭിനയിച്ച ചിത്രങ്ങൾ

66ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ജൂലായില്‍.പുരസ്‌കാര പ്രഖ്യാപനം ജൂലൈ രണ്ടാം വാരമുണ്ടാകും. 400 ചിത്രങ്ങളില്‍ നിന്ന് എണ്‍പതോളം ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നായി അവസാനഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ എല്ലാം കണ്ട് അവാര്‍ഡ് നിര്‍ണയചര്‍ച്ച തുടങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരം നടപടികള്‍ നിര്‍ത്തിവെച്ചു എന്ന് ഒരു പ്രമുഖ മാധ്യമത്തോട് ജൂറിയംഗം പറഞ്ഞു.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയാലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള തുടര്‍ ചര്‍ച്ചകള്‍ നടക്കൂ.മലയാളത്തില്‍നിന്ന് 10 സിനിമകളാണ് പരിഗണനയിലുള്ളത്. അവാര്‍ഡിനായി പരിഗണിക്കുന്നവയുടെ കൂട്ടത്തില്‍ മലയാളത്തില്‍നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും അഭിനയിച്ച സിനിമകളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha
























