ഹില്‍സ്റ്റേഷനില്‍ എത്തിയ സഞ്ചാരി മകളുടെ കണ്‍മുന്നിലൂടെ 800 അടി താഴ്ചയിലേക്ക് വീണു മരിച്ചു

മുംബൈയിലെ മതേരന്‍ ഹില്‍സ്റ്റേഷനില്‍, ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും സുഹൃത്തിനുമൊപ്പം എത്തിയ ഗീത മിശ്രയെന്ന മുപ്പത്തിമൂന്നുകാരി ഒന്‍പതു വയസ്സുകാരിയായ മകളുടെ കണ്‍മുന്നിലൂടെ 800 അടി താഴ്ചയിലേക്ക് വീണുമരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
ഹില്‍സ്റ്റേഷനിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരേക്കാളും മുന്നിലായിരുന്നു ഗീത. ഒന്‍പതു വയസ്സുള്ള മൂത്തമകള്‍ അവര്‍ക്കു തൊട്ടുപിന്നിലുണ്ടായിരുന്നു. വേഗത്തില്‍ നടക്കുന്നതിനിടെ ഗീതയുടെ കാല്‍ കല്ലില്‍തട്ടി താഴെവീണു. നിയന്ത്രണം നഷ്ടപ്പെട്ട ഗീത ഉരുണ്ട് കുന്നിനുമുകളില്‍നിന്ന് 800 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു.
മൂത്തമകള്‍ ഈ കാഴ്ച കണ്ട് പേടിച്ച അവസ്ഥയിലായിരുന്നു. രണ്ടു വയസ്സുകാരിയായ ഇളയ മകള്‍ ഗീത മിശ്രയുടെ ഭര്‍ത്താവിനൊപ്പമായിരുന്നു. ഇവര്‍ വിളികേള്‍ക്കാവുന്നത്ര ദൂരത്തിലായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒന്നു പിടിക്കുന്നതിനൊ തടഞ്ഞുനിര്‍ത്തുന്നതിനൊ അവിടെ യാതൊന്നും ഇല്ലായിരുന്നുവെന്ന് ഗീതയുടെ മൂത്തമകള്‍ പറഞ്ഞു.
എല്ലാവരും ആദ്യം യാതൊന്നും ചെയ്യാനാകാത്ത വിധം സ്തംഭിച്ച അവസ്ഥയിലായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സഞ്ചാരികളിലൊരാള്‍ പൊലീസില്‍ വിവരമറിയിച്ചു. അവരെത്തിയാണ് ഗീതയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 500 അടി താഴ്ചയില്‍ വീണ ഗീത പിന്നീടാകാം 300 അടി കൂടി വീണതെന്ന് പൊലീസ് പറഞ്ഞു.
പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹം. പാറക്കെട്ടുകള്‍ക്കിടയില്‍നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് രക്ഷാപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. തലച്ചോറിനേറ്റ പരുക്കു കൂടാതെ ഒട്ടേറെ മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു. ഷോള്‍ഡറും കയ്യും മുട്ടും സ്ഥാനം തെറ്റിയതുപോലെയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. ഗീത വീട്ടമ്മയാണ്, ഭര്‍ത്താവ് സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ കമ്പനി നടത്തുകയാണ്.
https://www.facebook.com/Malayalivartha