പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം കരണ്‍ ഒബ്റോയ് ബലാത്സംഗക്കേസില്‍ അറസ്റ്റിൽ

പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം കരണ്‍ ഒബ്റോയ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്ന് ഒഷിവാര പോലീസ് അറിയിച്ചു.
കരണ്‍ യുവതിയെ മാനഭംഗപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായുമാണ് പോലീസ് എഫ്ഐആര്‍. കരണിനെ വ്യാഴാഴ്ചവരെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പ്രശസ്ത ഹിന്ദി സീരിയലായ "ജാസി ജെയ്സി കോയി നെഹി' സീരിയലില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് കരണ്‍.
https://www.facebook.com/Malayalivartha