"കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല"; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഫോനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ ആരായാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനാണ് മമത ചുട്ടമറുപടി നല്‍കിയത്.
കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് മമത തുറന്നടിച്ചു. തെരഞ്ഞെടുപ്പ് റാലിയുടെ തിരക്കിലായിരുന്നതു കൊണ്ടാണ് ആദ്യതവണ മോദിയുടെ ഫോണ്‍ എടുക്കാതിരുന്നത് എന്നും രണ്ടാം തവണ ഫോനി ചുഴലിക്കാറ്റിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പുറത്തായിരുന്നു താനെന്നുമാണ് മമത വിശദീകരിച്ചത്. ഫോനി ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കഴിഞ്ഞദിവസം മോദി പ്രതികരിച്ചത്. ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രണ്ടുതവണ മമതയെ വിളിച്ചു. എന്നാല്‍ മമത പ്രതികരിച്ചില്ല. അവര്‍ക്ക് ധാര്‍ഷ്ട്യമാണ്- ഇതായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. മമതയുടെ ഫോണ്‍വിളിക്കായി കാത്തിരുന്നു എന്നും മോദി പറഞ്ഞു. ഇതിന് പിന്നാലെയാണ് താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണമെന്ന ചോദ്യവുമായി മമത രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha