മകന് പിന്നാലെ മകളുടെ വിജയവും ആഘോഷിച്ച് സ്മൃതി ഇറാനി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം. സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
"പത്താംക്ലാസ് ഫലം പുറത്തുവന്നു. മകൾ 82 ശതമാനം മാർക്ക് നേടി. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് അവൾ മികച്ച വിജയം കാഴ്ചവെച്ചു. ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ'- ട്വീറ്റിൽ സ്മൃതി ഇറാനി കുറിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുന്പ് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മകൻ സൊഹർ ഇറാനി മികച്ച വിജയം സ്വന്തമാക്കിയതും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിരുന്നു. ധനതത്വശാസ്ത്രത്തിൽ 94 ശതമാനം മാർക്കാണ് സൊഹർ നേടിയത്.
https://www.facebook.com/Malayalivartha