മഹാസഖ്യം ബിഹാറിനെ റാന്തല്‍ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി എല്‍ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ

മഹാസഖ്യം ബിഹാറിനെ റാന്തല്‍ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാന്‍ ശ്രമിക്കുമ്ബോള്‍ ബിജെപി എല്‍ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനത പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ.മഹാസഖ്യത്തിന് കാട്ട് ഭരണത്തോടാണ് താത്പര്യമെന്നും എന്നാല്‍ ബിജെപിക്ക് ജനകീയ ഭരണത്തോടാണ് ആഭിമുഖ്യമെന്നും അമിത് ഷാ പറഞ്ഞു. 'ബിഹാര്‍ ഒരുപാട് അനുഭവിച്ചു. ലാലുവിന്റെയും റാബ്രിയുടെയും 'ജംഗിള്‍ രാജ്' ബിഹാറിനെ തകര്‍ത്തിരുന്നു.
നിതീഷ് കുമാറിന്റെയും സുശീല്‍ മോദിയുടെയും കടന്നു വരവോടെ ബിഹാര്‍ വികസനത്തിന്റെ പാതയിലാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ബിഹാറില്‍ അഭൂതപൂര്‍വമായ വികസനമാണുണ്ടായിരിക്കുന്നത്. ലോക്കല്‍ തീവണ്ടികള്‍ പലതും അതിവേഗ തീവണ്ടികളായി മാറി. ഇതെല്ലാം സംഭവിച്ചത് നരേന്ദ്ര മോദിയുടെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിഹാറിലെ ചമ്ബാരനില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വര്‍ഷങ്ങള്‍ ബിഹാര്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ്സിന് 1990ല്‍ അടി തെറ്റുകയായിരുന്നു. അന്ന് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാ ദള്‍ (യുണൈറ്റഡ്) അധികാരത്തില്‍ വന്നു. ലാലുവം ഭാര്യ റാബ്രിയും ഏകദേശം പതിനഞ്ച് വര്‍ഷത്തോളം ബിഹാര്‍ ഭരിച്ചു. എന്നാല്‍ 2005ല്‍ നിതീഷ് കുമാറിനോട് പരാജയപ്പെട്ടു.നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദിന്റെ ആര്‍ജെഡിയും ഒരുമിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
പിന്നീട് ലാലുവിന്റെ അഴിമതിയില്‍ മനം മടുത്ത നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് കനത്ത തിരിച്ചടിയായിരുന്നു.ബിഹാറിലെ ഹാജിപുര്‍, സരണ്‍, മുസാഫര്‍പുര്‍, സീതാമര്‍ഹി, മധുബനി എന്നീ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ബാക്കിയുള്ള സീറ്റുകളിലേക്ക് മെയ് 12നും 19നും തിരഞ്ഞെടുപ്പ് നടക്കും. ബിഹാറില്‍ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. മെയ് 23നാണ് വോട്ടണ്ണല്‍.
https://www.facebook.com/Malayalivartha