ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അറസ്റ്റുചെയ്ത റിയാസ് അബുബേക്കറിനായി കോടതിയില്‍ ഹാജരായത് അഡ്വ.ബി.എ.ആളൂര്‍

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അറസ്റ്റുചെയ്ത റിയാസ് അബുബേക്കറിനായി കോടതിയില്‍ ഹാജരായത് അഡ്വ.ബി.എ.ആളൂര്‍. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അബുബേക്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് ഇന്ന് ആളൂര്‍ കോടതയില്‍ ഹാജരായത്. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബുബേക്കര്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി മുന്‍പും ആളൂര്‍ ഹാജരായിട്ടുണ്ട്. സൗമ്യാ വധക്കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക് വേണ്ടിയും, പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബണ്ടി ചോറിന് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.
https://www.facebook.com/Malayalivartha