പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭര്‍ത്താവിന് ഒപ്പം ജീവിക്കാന്‍ സമ്മതമാകുന്ന പക്ഷം ശൈശവത്തിലെ വിവാഹം അംഗീകരിക്കാമെന്ന് ബോംബെ ഹൈക്കോടതി

പ്രായപൂര്‍ത്തിയാകും മുമ്പ് നടന്നതിനാല്‍ അസാധുവായ വിവാഹം പെണ്‍കുട്ടിക്ക് 18 തികയുമ്പോള്‍ ഭര്‍ത്താവിന് ഒപ്പം ജീവിക്കാന്‍ സമ്മതമാകുന്ന പക്ഷം അംഗീക്കരിക്കാമെന്ന് ബോംബെ ഹൈക്കോടതി. 14 കാരിയെ വിവാഹം ചെയ്ത് പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 56കാരനായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ദാന്‍ഗ്രെ എന്നിവരുടെ ബെഞ്ചാണ് ഇങ്ങനെ പറഞ്ഞത്. ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് അഭിഭാഷകന്‍ 14 വയസ്സുകാരിയെ വിവാഹം ചെയ്തത്.
2017ല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ പരാതി. തുടര്‍ന്ന് അഭിഭാഷകനെയും മുത്തച്ഛനെയും മുത്തശ്ശിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമങ്ങള്‍ പ്രകാരമാണ് കേസ്. മുത്തച്ഛനും മുത്തശ്ശിക്കും ഒരു മാസത്തിന് ശേഷവും അഭിഭാഷകന് 10 മാസത്തിന് ശേഷവും ജാമ്യം ലഭിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 18 തികഞ്ഞ പെണ്‍കുട്ടി തനിക്കൊപ്പം ജീവിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് അഭിഭാഷകന്‍ തനിക്കെതിരായ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു.
അഭിഭാഷകന് ഒപ്പം ജീവിക്കാന്‍ തയ്യാറാണെന്നും പരാതി പിന്‍വലിക്കുന്നതായും കാണിച്ച് പെണ്‍കുട്ടിയും സത്യവാങ്മൂലം നല്‍കി. ഇതോടെയാണ് കോടതിയുടെ ഉത്തരവ്. ഇത് സമൂഹത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തെ പെണ്‍കുട്ടിയുടെ ഭാവിയാണ് മുഖ്യമെന്ന് പറഞ്ഞ് കോടതി തള്ളി.
എങ്കിലും കേസ് റദ്ദാക്കാനുള്ള അപേക്ഷ കോടതി ഇപ്പോള്‍ പരിഗണിക്കാന്‍ വിസമ്മതിച്ചു. 10 ഏക്കര്‍ ഭൂമി പെണ്‍കുട്ടിയുടെ പേരിലാക്കാനും അവളുടെ പേരില്‍ ഏഴ് ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമെടുക്കാനും വിദ്യാഭ്യാസം ഉറപ്പുവരുത്താനും ഭര്‍ത്താവായ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha