കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനവിധി തേടുന്ന അമേഠിയിൽ ഉപതിരഞ്ഞെടുപ്പുവന്നാൽ സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന

വയനാട്ടിലും അമേഠിയിലും മത്സരിക്കുന്ന രാഹുൽ രണ്ടിടത്തും ജയിച്ചാൽ ഒരു മണ്ഡലം ഒഴിയേണ്ടിവരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനവിധി തേടുന്ന അമേഠിയിൽ ഉപതിരഞ്ഞെടുപ്പുവന്നാൽ സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന.
കിഴക്കൻ യു.പി.യുടെ ചുമതലയുള്ള പ്രിയങ്കയെ സംസ്ഥാനരാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കാൻ രാഹുൽ അമേഠി ഒഴിയുമെന്ന് സൂചനകൾ ലഭിക്കുന്നു. ഉത്തർപ്രദേശിൽ 2022-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പാർട്ടിയുടെ പ്രധാനലക്ഷ്യം. രാഹുൽ പറഞ്ഞാൽ അമേഠിയിൽ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം പ്രിയങ്കയും വെളിപ്പെടുത്തിയിരുന്നു.
അമേഠിക്ക് പുറമെ, രാഹുൽ വയനാട് തിരഞ്ഞെടുത്തത് പരാജയഭീതി കൊണ്ടാണെന്ന് പരക്കെ വിമർശനമുണ്ടായിരുന്നു. ബി.ജെ.പി.യും അമേഠിയിലെ പാർട്ടിസ്ഥാനാർഥി സ്മൃതി ഇറാനിയും അത് പലവട്ടം ഉന്നയിക്കുകയും ചെയ്തു. പക്ഷേ, ആ പ്രചാരണം ജനങ്ങൾക്കിടയിൽ വിലപോകില്ലെന്ന് അമേഠി മണ്ഡലത്തിൽപെട്ട ടിക്കരിയ ഗ്രാമത്തിലെ പ്രധാൻ അരുൺ മിശ്ര വ്യക്തമാക്കി. ഹൃദയംകൊണ്ട് കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് അമേഠിയെന്ന് അദ്ദേഹം പ്രതികരിച്ചു. രാഹുൽ കേരളത്തിലേക്ക് ഓടി രക്ഷപ്പെട്ടെന്ന് ബി.ജെ.പി. പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രിയങ്കയെ സുരക്ഷിതമാക്കാൻ അദ്ദേഹം വയനാട്ടിൽ മത്സരിച്ചെന്നാണ് ഞങ്ങളുടെ വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞതവണ രണ്ടിടത്ത് മത്സരിച്ചില്ലേയെന്നും അരുൺ മിശ്ര ചോദിച്ചു.
https://www.facebook.com/Malayalivartha