പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റിലെ അമ്പത് ശതമാനം എണ്ണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കകക്ഷികള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി തള്ളി

വിവിപാറ്റിലെ അമ്പത് ശതമാനം എണ്ണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കകക്ഷികള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
വോട്ടിങ് മെഷീനിലെ രസീതുകളില്‍ അമ്പത് ശതമാനം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ സുപ്രീംകോടതി അഞ്ചെണ്ണം മാത്രം എണ്ണിയാല്‍ മതിയെന്ന് ഉത്തരവിട്ടിരുന്നു. ഇത് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും ഹര്‍ജി നല്‍കിയത്.
50 ശതമാനം വോട്ടു രസീതുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീംകോടതി ആദ്യം ഉത്തരവിട്ടത്. ലോക്‌സഭ മണ്ഡലത്തിലെ, ഓരോ നിയമസഭ മണ്ഡലത്തിലെയും എതെങ്കിലും ഒരു വിവിപാറ്റ് എണ്ണുന്നതാണ് പതിവ്.
https://www.facebook.com/Malayalivartha