ഇന്ന് സുപ്രീം കോടതി 'കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് കോടതി കണ്ടെത്തി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി തന്‍റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി തന്‍റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നൽകി. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു എന്ന രാഹുലിന്‍റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്. റഫാല്‍ പുനപരിശോധനാ ഹര്‍ജിയില്‍ പുതിയ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച ദിവസമായിരുന്നു സംഭവം.
കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ എഴുതിയ ഭാഗത്തായിരുന്നു ഖേദപ്രകടനം. എന്നാല്‍ ഖേദപ്രകടനം മതിയാകില്ലെന്നും നിരുപാധികം മാപ്പുപറയണം എന്ന കടുത്ത നിലപാടിലായിരുന്നു ബിജെപി. രാഹുല്‍ ഗാന്ധി മാപ്പുപറയുന്നു എന്ന് അന്നുതന്നെ അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. 'ചൗകീദാര്‍ ചോര്‍ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയോട് നിര്‍ദേശിച്ചു. ഇന്ന് സുപ്രീം കോടതി 'കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് കോടതി കണ്ടെത്തി' എന്ന പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. അതേസമയം 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന മുദ്രാവാക്യം പിന്‍വലിക്കില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha