പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി, മെയ് 12ന് റീ പോളിംഗ്

പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടെടുപ്പിനിടെ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12ന് ഈ ബൂത്തുകളില്‍ റീ പോളിംഗ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1951ലെ ജനപ്രതിനിധ്യ നിയമത്തിലെ 58ാം വകുപ്പ് രണ്ടാം ഉപവകുപ്പ് എന്നിവ പ്രകാരമാണ് വോട്ടെടുപ്പ് റദ്ദാക്കിയത്. ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.
ഇതേതുടര്‍ന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റീ പോളിംഗിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha