രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ മനംനൊന്ത് തെരഞ്ഞെടുപ്പ് കമ്മിഷന് രക്തം കൊണ്ടെഴുതിയ കത്തെഴുതി യുവാവ്

തെരഞ്ഞെടുപ്പ് കമ്മിഷന് യുവാവിന്റെ രക്തം കൊണ്ടെഴുതിയ കത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് മോഡിയെ ഉപദേശിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കത്തെഴുതിയിരിക്കുന്നത്. മനോജ് കാശ്യപ് എന്ന യുവാവാണ് തെരഞ്ഞെടുപ്പ് കമ്മീഷനു സ്വന്തം രക്തം കൊണ്ടെഴുതിയ കത്തയച്ചത്.
രാജീവ് ഗാന്ധിക്കെതിരായ മോഡിയുടെ പരാമര്‍ശം തന്നെ ഞെട്ടിച്ചെന്നാണ് മനോജ് കത്തില്‍ പറഞ്ഞത്. രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായ നേതാവായി ആണെന്നായിരുന്നു മോഡിയുടെ വിവാദ പരാമര്‍ശം. രാജീവ് ഗാന്ധി അമേത്തിയിലെയും ഇന്ത്യയില്‍ ആകെയുമുള്ള ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവാണ്. അദ്ദേഹത്തിനെതിരായി ഇനിയൊരു വാക്കുപോലും മോഡി പറയരുതെന്നും മനോജ് കത്തില്‍ ആവശ്യപ്പെടുന്നു.
രാജീവ് ഗാന്ധിയാണ് വോട്ടിംഗ് പ്രായം 18 ആക്കി കുറച്ചത്. പഞ്ചായത്തിരാജ് സംവിധാനം കൊണ്ടുവന്നതും രാജ്യത്ത് കമ്ബ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കമിട്ടതും അദ്ദേഹമാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും രാജീവ് ഗാന്ധിയെ പുകഴ്ത്തി ലേഖനം എഴുതിയിട്ടുണ്ട്. രാജീവ് ഗാന്ധിയെ അപമാനിക്കുന്നവരെ അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് സമാനമായി കാണാനേ അമേഠിയിലെ ജനങ്ങള്‍ക്കാകൂ എന്നും മനോജ് കാശ്യപ് അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha